കോട്ടക്കൽ ഗവ. ആയൂർവ്വേദ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസിൽ ഒഴിവുള്ള ആയുർവ്വേദ മെഡിക്കൽ ഓഫീസർ (സ്‌പെഷലിസ്റ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി, മനോവിജ്‌നാൻ ഏവം മാനസിക രോഗ എന്നിവയാണ് യോഗ്യത. നിയമന കാലാവധി 59 ദിവസം. താൽപര്യമുള്ളവർ മാർച്ച് അഞ്ചിന് രാവിലെ 10ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ആയുർവ്വേദ ജില്ലാ മെഡിക്കൽ ഓഫീസിൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ 0483 2734852.