കോട്ടയം ജില്ലയിൽ പ്രളയം ശക്തിയാർജിച്ച കഴിഞ്ഞ രണ്ടു ദിവസത്തിനു ള്ളിൽ അഗ്നിരക്ഷാനിലയത്തിലെത്തിലെ കൺട്രോൾ റൂമിൽ വിളിച്ചത് 143 പേർ.വെള്ളം കയറിയ വീടുകളിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമായി 437 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആലപ്പുഴ, കൊല്ലം, ജില്ലകളിൽ നിന്നും എത്തിച്ച റബ്ബർ ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്.കോട്ടയം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ചേർത്തല, കൊല്ലം, ഈരാറ്റുപേട്ട, പാമ്പാടി, അഗ്നിരക്ഷാ നിലയങ്ങളിലെ 60 ജീവനക്കാരും, കോട്ടയത്തെ സിവിൽ ഡിഫെൻസ്, ആപ്തമിത്ര അംഗങ്ങളും അടങ്ങുന്ന ഏഴ് ടീമുകളാണ് രക്ഷാപ്രവർത്ത നത്തിൽ പങ്കെടുത്തത്.
കോവിഡ് 19 സ്ഥിരീകരിച്ച നാലു പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മണർകാട് കാർ വെള്ളക്കെട്ടിൽ മറിഞ്ഞ സംഭവത്തി ലും രക്ഷാപ്രവർത്തത്തിൽ പങ്കാളികളായി.