ജില്ലയിലുായ മഴക്കെടുതിയിൽ 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജില്ലയിൽ കടൽക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ ആവശ്യമായ നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്നും 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ശംഖുമുഖം ആഭ്യന്തര വിമാനത്താവള കാർഗോ കോംപ്ലക്‌സ് റോഡിന് സമീപം ശക്തമായ കടൽക്ഷോഭമുണ്ട്. ശക്തമായ തിരമാല കാരണം റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ 5,600 ൽപരം കർഷകരുടെ 5,880 ഹെക്ടർ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുെന്നും ജില്ലാ കളക്ടർ അറിയിച്ചു.