പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറിച്യാര്‍മല സ്‌കൂള്‍ ഹൈടെക്ക് ആക്കുന്നതിനും സുഗന്ധഗിരി ഓട്ടിസം സ്‌കൂള്‍ ആരംഭിക്കുന്നതിനും ഫണ്ട് അനുവദിക്കപ്പെട്ടത് പ്രത്യേകം സൂചിപ്പിക്കപ്പെട്ടു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍. വിമല കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സെയ്ത്, പഞ്ചായത്ത് സെക്രട്ടറി സി.പി. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.എം. ശിവരാമന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ഇന്ദിര നന്ദി പറഞ്ഞു.