ജില്ലാ പഞ്ചായത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര പരിസ്ഥിതി ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അദ്ധ്യക്ഷത വഹിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ.വി.ബാലകൃഷ്ണന്‍, ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി റ്റി.ജി. സജി, എവരി ചൈല്‍ഡ് എ സയന്റിസ്റ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എം.കെ.ബിനീഷ്, നീനു മെന്‍ഹാന്‍സ്, സി.കെ.പവിത്രന്‍, എം.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സര്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ്, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വി.ബാലകൃഷ്ണന്‍, എ.സി.മാത്യൂസ്, സുരേഷ്ബാബു, ആര്‍.അരുണ്‍, ബെന്നി, വി.ഡി.ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുത്തു.