സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ, സർവീസ് പെൻഷണർമാർ/ ഫാമിലി പെൻഷണർമാർ എന്നിവർക്ക് കൈപ്പറ്റിയ തുക കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 001101023000269 (ഐ.എഫ്.എസ് കോഡ് – കെഎസ്ബികെ 0000101) സ്വമേധയാ തിരികെ അടയ്ക്കാൻ സെപ്തംബർ 30 വരെ സമയം അനുവദിച്ചു.

തുക തിരികെ അടയ്ക്കാത്തവരുടെ ശമ്പളത്തിൽ നിന്ന്/ സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ തുകയിൽ നിന്ന് 10 തുല്യ തവണകളായി തിരികെ ഈടാക്കും.  താത്കാലിക ജീവനക്കാരായിരുന്നവർ അനർഹമായി കൈപ്പറ്റിയ തുക തിരികെ അടച്ചതിനു ശേഷം മാത്രമേ തുടർന്ന് പെൻഷൻ പുനസ്ഥാപിച്ച് നൽകൂ.