കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അടൂര്‍ നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷന്‍ പറക്കോട് ജംഗ്ഷനില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 1000 ജനകീയ ഹോട്ടല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയം സംരംഭം അടൂരിലും ആരംഭിച്ചത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മധു പോത്രാട്, സൂസി, മറിയാമ്മ ജേക്കബ്, കൗണ്‍സിലര്‍മാരായ സനല്‍ കുമാര്‍, എസ്. ബിനു. അലാവുദീന്‍, അനിത, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, നഗരസഭാ സെക്രട്ടറി ദീപേഷ്, കുടുംബശീ ചെയര്‍പേഴ്സണ്‍ അനു വസന്തന്‍ എന്നിവര്‍ സംസാരിച്ചു.