ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
പരമാവധി 30 ലക്ഷം രൂപ വായ്പയായി ലഭിക്കുന്ന പദ്ധതിയില്‍ ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപവരെയും കുടുംബവരുമാനമുള്ള ഒ.ബി.സി വിഭാഗത്തിലുള്ള പ്രൊഫഷണലുകള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആറു ശതമാനം പലിശ നിരക്കിലും 20 ലക്ഷം രൂപവരെ ഏഴു ശതമാനം നിരക്കിലുമാണ് വായ്പ ലഭിക്കുക. ആറു ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപവരെ ആറുശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. അപേക്ഷകര്‍ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചവരാകണം. 40 വയസാണ് പ്രായപരിധി. തിരിച്ചടവ് കാലാവധി 84 മാസം വരെ.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ) വകുപ്പ് സബ്‌സിഡി നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. ംംം.സയെരറര.രീാ ല്‍ മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം.