എറണാകുളം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കൽ ഏറ്റെടുത്ത് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ.
കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും വാഹനങ്ങളും ഓഫീസുകളുമൊക്കെ അണുവിമുക്തമാക്കുന്ന ജോലിയാണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

കുടുംബശ്രീ സംഘങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നൽകിയത് . ഇത്തരത്തിൽ രൂപീകരിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ
ടീമിന്റെ ഉദ്ഘാടനം നടന്നു. ഏലൂർ സി ഡി എസി ന്റെ കീഴിലുള്ള ഹൈകെയർ യുവശ്രീ ഗ്രൂപ്പ് സിവിൽ സ്‌റ്റേഷനിൽ അണുനശീകരണം നടത്തി. ടീമിന്റെ സേവനം ലഭിക്കാൻ 7012890232 എന്ന നമ്പറിൽ ബന്ധപ്പെടണം.