മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കല്‍പറ്റ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി രണ്ടു കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി കൂടി ലഭിച്ചു. 12 റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്. ഇതോടെ കല്‍പ്പറ്റ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.17 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. ഭരണാനുമതി ലഭിച്ച റോഡുകളുടെ വിവരങ്ങള്‍,

മൂപ്പൈനാട് പഞ്ചായത്തിലെ അരപ്പറ്റ നല്ലന്നൂര്‍ കോളനി റോഡ് (25 ലക്ഷം), കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി മിച്ചഭൂമി -ഇടഗുനി റോഡ് (20 ലക്ഷം), കോട്ടത്തറ പഞ്ചായത്തിലെ പൂളക്കൊല്ലി – വണ്ടിയാമ്പറ്റ റോഡ് ( 15 ലക്ഷം), മേപ്പാടി പഞ്ചായത്തിലെ ചെമ്പോത്തറ – പഞ്ചമി റോഡ് ( 15 ലക്ഷം), താഞ്ഞിലോട് – മൂന്നാം മൈല്‍ റോഡ് ( 15 ലക്ഷം), വൈത്തിരി പഞ്ചായത്തിലെ വൈത്തിരി – വൈഎംസിഎ – തളിമല റോഡ് ( 15 ലക്ഷം), പൊഴുതന പഞ്ചായത്തിലെ സേട്ടുക്കുന്ന് – ക്വാറി റോഡ് ( 15 ലക്ഷം), വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി – മൂപ്പന്‍കോളനി റോഡ് (25 ലക്ഷം), തരിയോട് പഞ്ചായത്തിലെ എട്ടാം മൈല്‍ – പാട്ടാശ്ശേരി റോഡ് (15 ലക്ഷം), മുട്ടില്‍ പഞ്ചായത്തിലെ ആലന്തട്ട കോളനി റോഡ് (15 ലക്ഷം), പടിഞ്ഞാറത്തറ പഞ്ചായത്തിലെ വൈശാലി – മാടത്തുമ്പാറ റോഡ് (15 ലക്ഷം), കണിയാമ്പറ്റ പഞ്ചായത്തിലെ കായക്കണ്ടി – ചിത്രമൂല ജംഗ്ഷന്‍ – വരദൂര്‍ റോഡ് (15 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.