എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡി.എഫ്.സി.എ കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം.കോം ഫസ്റ്റ് ക്ലാസ്സ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി.കോം ഫസ്റ്റ് ക്ലാസ്സും ഡി.എഫ്.സി.എ കോഴ്‌സും വിജയവും ഈ കോഴ്‌സില്‍ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരെഞ്ഞെടുക്കുന്നത്.
അപേക്ഷകര്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റാ എന്നിവ സഹിതം ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 11 ന് എല്‍.ബി.എസ്. സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം.