നിയമസഭാ സാമാജികര്‍ക്കായി യോഗാ പരിശീലനത്തിന് തുടക്കമായി. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി പരിശീലനം നേടിയ വിദഗ്ധ അധ്യാപകരാണ് സാമാജികര്‍ക്കായി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗാ ക്ലാസ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ യോഗാ അസോസിയേഷന്‍ പ്രസിഡന്റ് ബി.ബാലചന്ദ്രന്‍ സ്പീക്കര്‍ക്ക് യൂനിഫോം കിറ്റ് കൈമാറി.