ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവി കുളങ്ങര വാര്‍ഡ് 13, അരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 21 ല്‍ കളപ്പുരയ്ക്കല്‍ കോളനി പ്രദേശം മാത്രമായും വാര്‍ഡ് നാലില്‍ ചേഞ്ചേരില്‍ പ്രദേശം മാത്രമായും കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി.
ഇവിടങ്ങളില്‍ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന പട്ടണക്കാട് പഞ്ചായത്തിലെ 19,5 വാര്‍ഡുകള്‍, ചേര്‍ത്തല നഗരസഭയിലെ വാര്‍ഡ് 7എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
ഈ പ്രദേശങ്ങളിൽ കോവിഡ്19 രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.