ആലപ്പുഴ: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെൻററിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതും വിപണനം നടത്തുന്നതും ഓഗസ്റ്റ് 25 അർദ്ധരാത്രിവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനോട് ചേർന്നു കിടക്കുന്ന ആറാട്ടുപുഴ 7,811 വാർഡുകളിൽ കോവിഡ്19 നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായും അതിനാൽ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെൻട്രൽ നിന്നുമുള്ള മത്സ്യബന്ധനവും വിപണനവും 25ന് അർദ്ധരാത്രിവരെ നിരോധിക്കണമെന്ന് ജനകീയ കമ്മിറ്റി തീരുമാനിച്ച വിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി.