കൊച്ചി: എയര്‍ഹോണ്‍ ഫ്രീ എറണാകുളം പദ്ധതി നടപ്പാക്കാന്‍ പൊതുജനങ്ങളുടെയും ഡ്രൈവര്‍മാരുടെയും സഹകരണം തേടി മോട്ടോര്‍ വാഹന വകുപ്പ്. ബസ്സുകളില്‍ എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ്സ് യാത്രക്കാര്‍ െ്രെഡവറോട് ഉടനെ എയര്‍ ഹോണ്‍ ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടണമെന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു. വീണ്ടും എയര്‍ ഹോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ 04842423030 എന്ന നമ്പറിലേയ്ക്ക് വാഹനത്തിന്റെ നമ്പര്‍, റൂട്ട് എന്നിവയടക്കം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ എന്‍ഫോഴ്‌സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.എം. ഷാജിയെ അറിയിക്കണം.
ബസ് െ്രെഡവര്‍മാരും, ചരക്കു വാഹന െ്രെഡവര്‍മാരും എയര്‍ ഹോണ്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ച് ‘എയര്‍ ഹോണ്‍ ഫ്രീ എറണാകുളം’ എന്ന ക്യാമ്പയ്‌നില്‍ പങ്കാളികളാകണം. മറ്റുള്ള െ്രെഡവര്‍മാരേയും, എയര്‍ ഹോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ഉപദേശിക്കണമെന്നും ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.