കൊച്ചി: ജില്ലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 520 െ്രെഡവിംഗ് ലൈസന്‍സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയോഗ്യത കല്‍പ്പിച്ചു. റെഡ് ലൈറ്റ് ജമ്പിങ്ങ്, ഓവര്‍ സ്പീഡ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, മൂന്ന് പേരെ കയറ്റി യാത്ര ചെയ്യുക, മദ്യപിച്ച് വാഹനം ഓടിക്കല്‍, വാഹനാപകടങ്ങള്‍ക്ക് ഇടയാക്കിയ അശ്രദ്ധമായ െ്രെഡവിംഗ് എന്നീ കുറ്റങ്ങളിലാണ് ലൈസന്‍സ് അയോഗ്യമാക്കിയത്. വരും ദിവസങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കുന്നത് കര്‍ശനമായി തുടരുമെന്ന് എറണാകുളം ആര്‍.ടി.ഒ റെജി. പി. വര്‍ഗ്ഗീസ്, എറണാകുളം റൂറല്‍ ആര്‍.ടി.ഒ ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.  െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള പൊലീസിന്റെ ശുപാര്‍ശകള്‍ 15 ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നുണ്ട്. ഈ മാസം ജില്ലയില്‍ റോഡ് അപകടങ്ങളില്‍ കുറവ് വന്നിട്ടില്ലെങ്കില്‍ െ്രെഡവിംഗ് ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കുമ്പോള്‍ െ്രെഡവിംഗ് ലൈസന്‍സില്‍ തുളയിടും. സസ്‌പെന്‍ഷന്‍ കാലാവധി കൂട്ടുന്നതും പരിഗണനയിലാണെന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത്കുമാര്‍ അറിയിച്ചു.