ഉപാധികളില്ലാത്ത സാമൂഹ്യ സേവനങ്ങളിലും സര്‍വരോടും സൗഹാര്‍ദപരമായി പെരുമാറുന്നതിലും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വോളന്റിയര്‍മാര്‍ നല്ല മാതൃകകളാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍നിന്നുള്ള സ്‌കൗട്ടര്‍മാര്‍ക്കും ഗൈഡര്‍മാര്‍ക്കും രാജ്യ പുരസ്‌കാര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപൗരനായി സ്വയം വളരാനും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും യുവാക്കള്‍ക്ക് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് മാതൃകയാണ്. ഗ്രീന്‍ പ്രോട്ടോക്കോളും ജലസംരക്ഷണവും പ്രോത്സാഹിപ്പിക്കാനും സ്തരീ പുരുഷ സമത്വത്തിനായി പ്രവര്‍ത്തിക്കാനും സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വോളന്റിയര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എ.കെ. സജിത്, അഡീഷണല്‍ ഡി.പി.ഐ ജെസി ജോസഫ്, കേരള സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന ഓര്‍ഗനൈസര്‍ ആര്‍. ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.