ആലപ്പുഴ : കുട്ടനാട് താലൂക്കിൽ ഹോം ക്വാറന്റെയിന് അനുമതി നൽകികൊണ്ട് ജില്ലാകലക്ടർ എ അലക്സാണ്ടറിൻറെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

നേരത്തെ പ്രകൃതിക്ഷോഭ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ടനാട് താലൂക്കിൽ ഹോം ക്വാറന്റയിൻ നിരോധിച്ചിരുന്നു, എന്നാൽ പ്രകൃതിക്ഷോഭ ഭീഷണി പൂർണമായും ഒഴിവായ സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോം ക്വാറന്റയിൻ അനുമതി നൽകാൻ തീരുമാനമായത്.