ചിറക്കര ഗ്രാമപഞ്ചായത്തിലെ ഉളിയനാട് നിവാസികള്‍ക്ക്  ഓണസമ്മാനമായി ബൈപാസ് റോഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു അധ്യക്ഷനായി.
ഏറം തെക്ക്, പ്ലാവിലക്കാവ്, അപ്പൂപ്പന്‍ കാവ്, കണ്ണേറ്റ പ്രദേശത്തുള്ളവര്‍ക്ക് ഉളിയനാട് സ്‌കൂളിലേക്കും വില്ലേജ് ഓഫീസിലേക്കും പുതിയ  റോഡിലൂടെ എത്താം.
ജില്ലാ പഞ്ചായത്തിന്റെ  20 ലക്ഷവും പഞ്ചായത്ത് വിഹിതമായ നാലു ലക്ഷവും ഉള്‍പ്പെടെ 24 ലക്ഷം രൂപാ ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.   കെ എ പി കനാലിന് സമീപത്തുകൂടെ പോകുന്ന റോഡിന് സംരക്ഷണ ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡി ഗിരികുമാര്‍, ദിവി കുമാര്‍, ബിനു, അനില്‍കുമാര്‍, രാജശേഖരന്‍ പിള്ള, ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.