പൊതുമേഖലയുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
സ്വയം പര്യാപ്തതയിലൂടെ കശുവണ്ടി മേഖല ഉള്‍പ്പെടുന്ന പൊതുമേഖല നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കാപ്പെക്‌സ് ഫാക്ടറികളില്‍ നിന്ന് 2014 ല്‍ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം പെരുമ്പുഴയിലെ ക്യു 352-ാം നമ്പര്‍ കാപ്പെക്‌സ് ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2010 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ത്തുവരികയാണ്. 2015 ലെ തുകയും ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും മന്ത്രി പറഞ്ഞു.
685 തൊഴിലാളികള്‍ക്ക് 15 ദിവസമെന്ന കണക്കിലാണ് ഗ്രാറ്റുവിറ്റി വിതരണം നടന്നത്. കാപ്പെക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍, ബോര്‍ഡ് അംഗങ്ങളായ സി ജി ഗോപകുമാര്‍, കെ സുഭഗന്‍, സര്‍ക്കാര്‍ പ്രതിനിധി ബി പ്രദീപ് കുമാര്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ അഭിലാഷ്, സുന്ദരന്‍, മാനേജിംഗ് ഡയറക്ടര്‍ എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
