വയനാട് ജില്ലാ പഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാംതരത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഐ.ടി പരിശീലനം തുടങ്ങി. ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ്, മൊബൈൽ ആപ്പ് നിർമാണം. എന്നിവയിലാണ് പരിശീലനം.ഓരോ വിദ്യാലയത്തിൽനിന്നും എട്ടാംതരത്തിൽ പഠിക്കുന്ന 2 കുട്ടികളാണ് പങ്കെടുക്കുന്നത്. മാർച്ച് 15 വരെ കൈറ്റ് ജില്ലാ ഓഫീസിലെ ഐ.ടി. ലാബിലാണ് ശില്പശാല നടക്കുന്നത്.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. സി.എം.എസ്.എച്ച്.എസ്.എസ് അരപ്പറ്റയിലെ പി. ഫർസീന, ചേനാട് സ്‌കൂളിലെ പി.വി കൈലാസ് നാഥ് എന്നിവർ സംസാരിച്ചു.