കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാതൃ-ശിശു കേന്ദ്രം ആരംഭിച്ചു. എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രണ്ടു നിലകളിലായി 16,400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം പണി കഴിച്ചിപ്പിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതാണ് കെട്ടിടം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒ.പി. ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. കൂടാതെ ലേബര്‍ റൂം, നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ യൂണിറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 13 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ പണിയും വളരെ വേഗം പൂര്ത്തിയായിക്കൊണ്ടിരിക്കുകയാ
മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ആശുപത്രി അങ്കണത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ടി വി റോഷ്, നഗരസഭ സെക്രട്ടറി ടി.കെ.സുജിത്, കൗണ്‍സിലര്‍മാര്‍, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.