നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ കട്ടേല ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള മാനേജര്‍ കം റിസഡന്റ് ട്യൂട്ടര്‍ / റ്റിജിറ്റി തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. 2018-19 അധ്യയന വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി.എഡ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ക്ക് ഇന്‍ര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 ന് മുന്‍പായി പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് 695541 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0472 2812557.
