പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഇലഞ്ചിയം ഞാറനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാജേ്വറ്റ്, ട്രെയിന്‍ഡ് ഗ്രാജേ്വറ്റ് അധ്യാപകരെയും ലൈബ്രേറിയനെയും ലാബ് അസിസ്റ്റന്റിനെയും ഐ.റ്റി. ഇന്‍സ്ട്രക്ടറെയും നിയമിക്കുന്നു. തസ്തികകളിലും കുറ്റിച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് ഗ്രാജേ്വറ്റ് അധ്യാപക തസ്തികകളിലും പരിചയസമ്പന്നരായ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. 2018 ജനുവരി ഒന്നിന് 39 വയസ് കവിയാന്‍ പാടില്ല. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിശ്ചിത യോഗ്യതകളുടെ/ ഇളവുകളുടെ കാര്യത്തില്‍ പി.എസ്.സി ബന്ധപ്പെട്ട തസ്തികയില്‍ നിയമനത്തിനായി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള തത്തുല്യ യോഗ്യതകളും ഇളവുകളും പരിഗണിക്കും.
വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം മാര്‍ച്ച് 10 നു മുമ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍: 0471 2304594, 2303229.
