* അരുവിക്കര ഡാമിൻ്റെ മൂന്നു ഷട്ടറുകൾ നിലവിൽ ആകെ 180 cm ഉയർത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതും ഒരു കാരണവശാലും നദിയിൽ ഇറങ്ങാൻ പാടില്ലാത്തതുമാണ്.

* നെയ്യാർ ഡാമിലും ഇതേ അവസ്ഥയായതിനാൽ നിലവിൽ 2.5 cm ഉയർത്തിയിട്ടുള്ള ഷട്ടറുകൾ തിങ്കളാഴ്ച രാവിലെ 09:00ന് (സെപ്റ്റംബർ – 07 ) 7.5 cm കൂടി ഉയർത്തി ഓരോ ഷട്ടറും 10 cm വീതം ഉയർത്തും. നെയ്യാറിൻ്റെ ഇരുകരകളിലുമുള്ളവർ നദിയിലറങ്ങരുത്.

* പേപ്പാറ ഡാമിലും കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതിനാൽ തിങ്കളാഴ്ച (സെപ്റ്റം: 07) രാവിലെ 09:00 ന് ഷട്ടറുകൾ 05 cm വീതം ഉയർത്തും.കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ യാതൊരു കാരണവശാലും നദിയിൽ ഇറങ്ങരുത്.

* (Released on 06-09-2020, സമയം – 09.30 പി.എം)