തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് പരിശീലനം നൽകുന്ന ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ രണ്ടാംഘട്ട പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
സെപ്തംബർ 7 മുതൽ 9 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദേ്യാഗസ്ഥർക്കാണ് ഓൺലൈൻ പരിശീലനം നൽകുന്നത്.  മറ്റു  ജില്ലകളിലുള്ളവർക്ക് ഈ മാസം 15 മുതൽ 17 വരെ പരിശീലനം നൽകും.  സി-ഡിറ്റാണ് പരിശീലന പരിപാടിയുടെ സാങ്കേതിക സഹായം ഒരുക്കിയിരിക്കുന്നത്.