തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തൊഴുവന്‍കോട് (കാഞ്ഞിരംപാറ വാര്‍ഡ്), പൈ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (പൂജപ്പുര വാര്‍ഡ്), സ്വാഗത് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (വലിയവിള വാര്‍ഡ്), സ്വര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (ശ്രീകണ്‌ഠേശ്വരം വാര്‍ഡ്), പനങ്കര(വാഴോട്ടുകോണം വാര്‍ഡ്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ നടയറ, മുട്ടപ്പലം, വിതുര ഗ്രാമപഞ്ചായത്തിലെ വിതുര, കൊപ്പം, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചെട്ടിക്കോണം, പൊന്നറ, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി പ്രദേശങ്ങള്‍(ഉറിയാകോട് വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം, തച്ചന്‍കോട്, പരുത്തിപ്പള്ളി, പേഴുമൂട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്തകുഴി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.