ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടിട്ടുളളതും തീര്‍പ്പാക്കാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ ഫയല്‍ അദാലത്ത് നടത്തുന്നു. ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഏപ്രില്‍ മാസത്തിലാണ് അദാലത്ത്. 2018 ജനുവരി 31 വരെ പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിച്ച് തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളാണ് പരിഗണിക്കുക. പരാതികള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം 5 ന് മുമ്പായി ജില്ലാ നഗരാസൂത്രകന് തപാല്‍ വഴിയോ ഇ മെയില്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച പഞ്ചായത്തിന്റെ പേര്, ഫയല്‍ നമ്പര്‍, അപേക്ഷകന്റെ വിലാസം, ഫയല്‍ സമര്‍പ്പിച്ചത് സംബന്ധിച്ച ആധികാരിക രേഖകള്‍, ഇമെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ tpwayanad@yahoo.com എന്ന വിലാസത്തില്‍ അയക്കണം. വിലാസം : ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയം, മൂന്നാം നില,ജില്ലാ ആസൂത്രണഭവന്‍, സിവില്‍ സ്റ്റേഷന്‍,കല്‍പ്പറ്റ -673122.ഫോണ്‍. 04936 203202