ദേശീയ വനിതാ വാരാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പ് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റാലിക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. വനിതാദിന സന്ദേശം പ്രചരിപ്പിക്കുയെന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 8 മുതല്‍ 14 വരെയാണ് ‘സമത്വ ലോകത്തിനായി സധൈര്യം മുന്നോട്ട്’ എന്ന പ്രമേയവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ കാസര്‍ക്കോട് നിന്ന് ആരംഭിച്ച റാലിക്ക് വൈകുന്നേരം കണ്ണൂരില്‍ നല്‍കിയ സ്വീകരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. റാലി ക്യാപ്റ്റന്‍ സുധീഷ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, സീനിയര്‍ സൂപ്രണ്ട് രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാലി ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. കേരള സൈക്ലിംഗ് അസോസിയോഷനുമായി സഹകരിച്ചാണ് റാലി നടത്തുന്നത്.