സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ്-2/ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 512/15, 177/2016-എന്‍.സി.എ മുസ്ലീം) തസ്തികകള്‍ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ മാര്‍ച്ച് 15ന് രാവിലെ ആറ് മുതല്‍ ആശ്രാമം മൈതാനത്ത് നടക്കും. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി (നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്) എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും നിലവിലുള്ള ഡ്രൈവിംഗ് ലൈസന്‍സുമായി ആശ്രാമം മൈതാനത്ത് എത്തണം. മാര്‍ച്ച് 13നകം അറിയിപ്പ് ലഭിക്കാത്തവര്‍പി.എസ്.സി കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം.