എറണാകുളം: കാക്കനാട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ വണ്ടർലയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുട്ടികളുടെ പാർക്ക്‌ ജില്ലാ കളക്ടർ എസ് സുഹാസ്  ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്തെ കുട്ടികളുടെ പഠനത്തെ കുറിച്ചും,മറ്റു വിനോദ സൗകര്യങ്ങളെ കുറിച്ചും ജില്ലാ കളക്ടർ കുട്ടികളുമായും സ്ഥാപന സൂപ്രണ്ടുമായും സംസാരിച്ചു.

വളരെ ചുരുങ്ങിയ സമയത്തിൽ കുട്ടികൾക്കു പാർക്ക് നിർമിച്ചു നൽകിയതിൽ ജില്ലാ കളക്ടർ വണ്ടർല പ്രതിനിധികളെ അഭിനന്ദിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിച്ചേരുന്ന കുട്ടികൾക്കു വിനോദത്തിനായും, ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാനുമായി കുട്ടികളുടെ പാർക്ക്‌ എന്ന ആശയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ ബിറ്റി കെ ജോസഫ് മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ എം പി ആന്റണി മുഖേന വണ്ടർലയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്താണ് കുട്ടികളുടെ പാർക്ക്‌ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ചടങ്ങിൽ മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ എം പി ആന്റണി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ബിറ്റി കെ ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ജെബീൻ ലോലിത സെയ്ൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ദീപ എം എസ്., ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായലക്ഷ്മി, വണ്ടർല പ്രതിനിധി രവി കുമാർ എം എ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ  മഞ്ജുള, ഡാർലിൻ, ഡോ ബിനു, ചിൽഡ്രൻസ് ഹോം സൂപ്രണ്ട്  ഡിഫ്ന ഡിക്രൂസ് എന്നിവർ പങ്കെടുത്തു.