പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ ശബരിമല അനുബന്ധ പാതകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ആദ്യ ഘട്ടത്തില്‍ 17 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശബരിമല പാതകളായ കണമല-ഇലവുങ്കല്‍, പ്ലാപ്പള്ളി-ചാലക്കയം റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ പുര്‍ത്തീകരണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 കോടി രൂപ മുടക്കിയാണ് ഈ റോഡുകള്‍ പുനരുദ്ധരിച്ചത്. രാജു ഏബ്രഹാം എം എല്‍ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, മീനു എബ്രഹാം, പ്രശോഭന, ആലിച്ചന്‍ ആറൊന്നില്‍, സി.എസ്. സുകുമാരന്‍, സമദ് മേപ്രത്ത്, സജി ഇടിക്കുള, സി.എച്ച്. കബീര്‍ എന്നിവര്‍ സംസാരിച്ചു.