പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 19.80 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. എംഎല്‍ എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഫണ്ട് അനുവദിച്ചത്.
റോഡുകളുടെ പേരിനൊപ്പം അനുവദിച്ച തുക കോടി രൂപയില്‍:
അത്തിക്കയം – പെരുനാട് റോഡിന്റെ അവശേഷിക്കുന്ന രണ്ടു കിലോ മീറ്റര്‍ ദൂരം ബിഎംബിസി (2), ചെത്തോംകര -അത്തിക്കയം (5), ചെറുകോല്‍പ്പുഴ – റാന്നി റോഡിന്റെ പാലം ജംഗ്ഷനില്‍ ഡ്രയിനേജും റോഡ് അറ്റകുറ്റപ്പണിയും (0.35), കടയാര്‍ – പുത്തന്‍ ശബരിമല – പുത്തേഴം റോഡ് (0.25), കുമ്പനാട് – ചെറുകോല്‍പ്പുഴ റോഡിന്റെ അവശേഷിക്കുന്ന റാന്നി ഭാഗം ബിഎം ബിസി (1.70), വെണ്ണിക്കുളം -റാന്നി റോഡിന്റെ ആദ്യ നാലു കിലോമീറ്റര്‍ ഭാഗം (2), കുമ്പളന്താനം -റാന്നി റോഡ് ബിഎംസിസി (3.5), ശബരിമല തിരുവാഭരണ റോഡ് (5).
