കടങ്ങോട് ഗ്രാമ പഞ്ചായത്ത് സമഗ്ര വികസനത്തിന്റെ അഞ്ചാണ്ടുകൾ എന്ന പേരിലുള്ള വികസന രേഖയുടെ പ്രകാശനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. അരവിന്ദാക്ഷൻ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ കെ.എം. നൗഷാദ്, ജലീൽ ആദൂർ, കെ.ആർ. സിമി, മെമ്പർമാരായ ടി.പി. ജോസഫ്, കെ.കെ. മണി, പഞ്ചായത്ത് സെക്രട്ടറി കെ. നന്ദകുമാർ, കെ.ഡി. ബാഹുലേയൻ മാസ്റ്റർ, പി.എസ്. പ്രസാദ്, പി.എസ്. പുരുഷോത്തമൻ, യു.വി.ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.