ഇന്ന് ആലപ്പുഴ ജില്ലയിൽ 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് വന്നവർ:
ഒമാനിൽ നിന്ന് വന്ന താമരക്കുളം, ആലപ്പുഴ, പുതുപ്പള്ളി, പ്രയാർ സ്വദേശികൾ
ഖത്തറിൽ നിന്ന് വന്ന ആലപ്പുഴ, ഗോവിന്ദമുട്ടം സ്വദേശികൾ
സൗദിയിൽനിന്ന് വന്ന ഹരിപ്പാട്, പ്രയാർ സ്വദേശികൾ
കുവൈറ്റിൽ നിന്നും വന്ന എരുവ സ്വദേശി

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ:
ഡൽഹിയിൽ നിന്ന് വന്ന തഴക്കര സ്വദേശി,
മഹാരാഷ്ട്രയിൽ നിന്ന് വന്ന താമരക്കുളം, പട്ടണക്കാട് സ്വദേശികൾ,
ഗുജറാത്തിൽ നിന്നു വന്ന ചെന്നിത്തല, നൂറനാട് സ്വദേശികൾ
തമിഴ്നാട്ടിൽ നിന്നും വന്ന മാരാരിക്കുളം സ്വദേശി,
ബിഹാറിൽ നിന്നെത്തിയ ചേരാവള്ളി സ്വദേശി,
കർണാടകയിൽ നിന്നെത്തിയ ചെങ്ങന്നൂർ,
പ്രയാർ, ദേവികുളങ്ങര സ്വദേശികൾ
കാശ്മീരിൽ നിന്ന് വന്ന ഇരമല്ലിക്കര സ്വദേശിനി,
അരുണാചൽ പ്രദേശിൽ നിന്ന് വന്ന കീരിക്കാട് സ്വദേശി

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- അമ്പലപ്പുഴ തെക്ക് 4, അമ്പലപ്പുഴ വടക്ക് 15, ആലപ്പുഴ 23, അരൂർ 9, അരൂക്കുറ്റി ഒന്ന്, ആറാട്ടുപുഴ 2, ആല 2, ഭരണിക്കാവ് 5, ചെന്നിത്തല 19, ചേർത്തല തെക്ക് 9, ചമ്പക്കുളം ഒന്ന്, ചെട്ടിക്കാട് 3, ചേർത്തല മൂന്ന് ,ചെറിയനാട് ഒന്ന്, ചെട്ടികുളങ്ങര 2 , ചങ്ങനാശ്ശേരി 1, ദേവികുളങ്ങര ഒന്ന്, എടത്വ ഒന്ന്, എഴുപുന്ന 2, കോടംതുരുത്ത് ഒന്ന്, കായംകുളം 16 , കൃഷ്ണപുരം 3, കാവാലം ഒന്ന്, മണ്ണഞ്ചേരി ഒന്ന്, മുളക്കുഴ 10, മാന്നാർ 4, മാവേലിക്കര 2, നിലംപേരൂർ 3, ഓച്ചിറ ഒന്ന്, പുലിയൂർ ഒന്ന്, പട്ടണക്കാട് 14, പുറക്കാട് 38, പുന്നപ്ര വടക്ക് 1, പുന്നപ്ര തെക്ക് 1, പത്തിയൂർ 4, പള്ളിപ്പുറം 1, പാലമേൽ ഒന്ന് , രാമങ്കരി 2 തിരുവൻവണ്ടൂർ 5, തൃക്കുന്നപ്പുഴ 2, തഴക്കര 3, താമരക്കുളം 2, വെണ്മണി 7, വയലാർ 1 , ഇന്ന് 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5760 പേർ രോഗം മുക്തരായി, 2150 പേർ ചികിത്സയിലുണ്ട്.