എറണാകുളം: ഗന്ധകി മുക്ത് ഭാരത് ക്യാമ്പയിനോടനുബന്ധിച്ചു ജില്ലയിലെ പൊതു ഇടങ്ങളിൽ ശുചിത്വ സന്ദേശ പ്രചരണം ജില്ലാ ശുചിത്വ മിഷൻ ആരംഭിച്ചു . പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും വ്യത്തിഹീനമാക്കുന്നതും തടയുന്നതിന് ജനങ്ങളിൽ സ്വഭാവ മാറ്റം ഉണ്ടാക്കിയെടുക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുക്കുന്നത് . ആദ്യ ഘട്ടമെന്ന നിലയിൽ ജില്ലയിലെ മുഴുവൻ പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തും . പൊതു ഇടങ്ങളിൽ ശുചിത്വ ബാനറുകൾ പ്രദർശിപ്പിക്കും.

പ്രചാരണ കാമ്പയിനിന്റെ ഉദ്‌ഘാടനം ജില്ല കളക്ടർ ശ്രീ എസ് .സുഹാസ് ജില്ലാ മാസ്സ് മീഡിയ ഓഫീസർ ശ്രീമതി ശ്രീജക്കു ലീഫ്‌ലെറ്റുകൾ നൽകി നിർവഹിച്ചു .ജില്ലാ ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ , ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി.എച്ച് ഷൈൻ , പ്രോഗ്രാം ഓഫീസർ ധന്യ ജോസി. അസിസ്റ്റന്റ് കോർഡിനേറ്റർ റിസൽദർ അലി എന്നിവർ പങ്കെടുത്തു.