കോട്ടയം  ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം,തലയാഴം, ടിവിപുരം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 15ന് രാവിലെ 10ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക് ഹിയറിംഗ്  നടക്കും. പൊതുജനങ്ങള്‍ക്കുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അന്നേ ദിവസം ഹാജരായി രേഖാമൂലം നല്‍കാവുന്നതാണ്.