സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ഇന്ന് (മാര്‍ച്ച് 13) രാവിലെ 11 മുതല്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പരാതികള്‍ പരിഗണിക്കും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.