കാക്കനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്‍ഐസിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആം ആദ്മി ബീമ യോജന പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 20 വരെ നീട്ടി. പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെയുള്ള (ഐ.ടി.എ) ഉള്‍പ്പടെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം.