പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ മോണിട്ടറിങ്ങ് ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുളളത്. പ്രതിമാസം 15000 രൂപ സ്റ്റൈഫന്റ്. എം.എസ്.സി മൈക്രോ ബയോളജി/ഫുഡ് ടെക്‌നോളജി/കെമിസ്ട്രി എന്നീ വിഷയത്തില്‍ ഏതെങ്കിലുമൊന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ഏതെങ്കിലുമൊരു അംഗീകൃത ഫുഡ് അനാലിസിസ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 25. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും സപ്ലൈകോ വെബ് സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.