അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ സേവന ക്യാമ്പ് സംഘടിപ്പിച്ചു. ആധാർ എൻറോൾമെന്റ്, ആധാർ തെറ്റുതിരുത്തൽ, പി.എസ്.സി രജിസ്‌ട്രേഷൻ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ ആണ് ക്യാമ്പിൽ നൽകിയത്. അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ നിവേദ് എസിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ അക്ഷയ സംരംഭകരായ നിഷാന്ത്, അനിൽകുമാർ, ജഗദീഷ്, റെജി എന്നിവർ പങ്കെടുത്തു.