അറക്കുളം ഉപജില്ലയിൽ മികച്ചരീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകൾക്കുള്ള അവാർഡുകൾ 16ന് 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് യു.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിർമ്മാർജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് മികച്ച സ്‌കൂളുകളെ കണ്ടെത്തിയത്. ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാർഡ് കുളമാവ് ഐ.എച്ച്.ഇ.പി.ജി.എൽ.പി.എസിനാണ്. തുടങ്ങനാട് സെന്റ് തോമസ് എൽ.പി.എസ്, പൈനാവ് അമൽജ്യോതി സ്‌പെഷ്യൽ സ്‌കൂൾ എന്നിവക്ക് പ്രത്യേക അവാർഡും ലഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അവാർഡുകൾ വിതരണം ചെയ്യും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
