തിരുവാർപ്പ് ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ തസ്തികയിൽ നിലവിലുളള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ പ്ലബർ ട്രേഡിൽ എൻ.റ്റി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളുമായി മാർച്ച് 16 രാവിലെ 11 ന് ഈ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2380404