സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികവർഗ സംരംഭകർക്കുള്ള വായ്പ പദ്ധതിയിൽ 1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും സ്വയം തൊഴിൽ വായ്പ അനുവദിക്കും.  ആദിവാസി മഹിളാ സശാക്തീകരൺ യോജന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് രണ്ട് ലക്ഷം രൂപയും വായ്പ അനുവദിക്കും.
അപേക്ഷകർ തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.  കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.  പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്പ തുകയ്ക്കുള്ളിൽ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/ മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.  സംരംഭകർക്കുള്ള പദ്ധതിയിൽ വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം. മഹിളാ സശാക്തീകരൺ യോജനയിൽ വായ്പ തുക നാല് ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം.   തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
താല്പര്യമുള്ളവർ അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.