മുഖ്യമന്ത്രിക്ക് ടേബിൾ കൈമാറി

ആലപ്പുഴ: കയർ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുമേഖല സ്ഥാപനമായ ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ പുതിയ സംരംഭമായ കണിച്ചുകുളങ്ങരയിലെ കയർ കോമ്പോസിറ്റ് ബോർഡ് ഫാക്ടറിയിൽ വാണി ജ്യാടിസ്ഥാനത്തിൽ ഉത്പ്പാദനം ആരംഭിച്ചു. നിലവിൽ കയർ മ്യൂസിയത്തിന് ആവശ്യമായ കോമ്പോസിറ്റ് ബോർഡുകൾ ഉല്പാദിപ്പിച്ചു വരുകയാണ്. കമ്പനി കയർ കോമ്പോസിറ്റ് ബോർഡ് ഉപയോഗിച്ച് നിർമ്മിച്ച ഡൈനിങ് ടേബിളും അതിനോടൊപ്പമുള്ള കസേരകളും ഫോർമാറ്റിംഗ്സിന്റെ സ്നേഹോപഹാരമായി മുഖ്യമന്ത്രി പിണറായി വിജയന് ധനകാര്യ- കയർ വകുപ്പ് മന്ത്രി ഡോ, റ്റി എം തോമസ് ഐസക്ക് ക്ലിഫ് ഹൗസിൽ വച്ച് കൈമാറി. കയർ സ്പെഷ്യൽ സെക്രട്ടറി എൻ.പത്മകുമാർ, കമ്പനി ചെയർമാൻ അഡ്വ. കെ ആർ ഭഗീരഥൻ, മാനേജിംഗ് ഡയറക്ടർ ജി ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കയർ മേഖലയുടെ നിലനിൽപ്പിന് ആധുനികവത്കരണവും, യന്ത്രവ ത്രണവും അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുതിയ ഉത്പന്നങ്ങൾ വിപണിയിൽ കൊണ്ടുവരുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു സംരംഭമാണ് ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ നേത്യത്വ ത്തിൽ ആലപ്പുഴ കണിച്ചുകുളങ്ങരയിൽ പ്രവർത്തനം ആരം ഭരിച്ച ഫോമിൽ കയർ കോമ്പോസിറ്റ് ബോർഡ് ഫാക്ടറി.

കയർ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കയർ അസംസ്കൃത വസ്തുവായി ഉപയോഗിച്ചാണ് കയർ കോമ്പോസിറ്റ് ബോർഡുകൾ നിർമ്മിക്കുന്നത്. നിലവിൽ ലഭ്യ മായ ഏതൊരു കോമ്പോസിറ്റ് ബോർഡിനെക്കാളും ഗുണനില വാരം കൂടിയ ഉത്പന്നമാണ് ഇത്. പരിസ്ഥിതിക്ക് കോട്ടം വരാതെ പരിസ്ഥിതി സൗഹാർദ്ദമായ ഒരു ഉത്പന്നമാണ് കയർ കോമ്പോസിറ്റ് ബോർഡ്.

മരങ്ങൾ മുറിക്കാതെ തന്നെ ആവശ്യത്തിന് തടികൾ, തേക്ക് തടിയേക്കാളും കൂടുതൽ ഉറപ്പിലും, കരുത്തിലും, അതോ ടൊപ്പം ഈടുനിൽക്കുന്ന വിധവും നിർമ്മിക്കാൻ കഴിയുമെന്നതാണ് ഇതിൻറെ പ്രത്യേകത . കയർ കോമ്പോസിറ്റ് ബോർഡ് ഒരു പരിധി വരെ തീപിടിക്കുന്നതിനേയും, ചിതലരി ക്കുന്നതിനെയും തടയുന്നു. വെള്ളം നനയുമ്പോൾ സാധാരണ തടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കയർ കോമ്പോസിറ്റ് ബോർഡിന് ഉണ്ടാവുകയുമില്ല. ഈ ഫാക്ടറിയിൽ ഒരു ദിവസം ഏകദേശം 40 ക്യുബിക് മീറ്റർ കയർ കോമ്പോസിറ്റ് ബോർഡുകൾ ഉത്പാദിപ്പിക്കുവാൻ സാധിക്കും. അതായത് ഒരുവർഷം ഏകദേശം 6600 മരങ്ങളെ സംരക്ഷിക്കുവാൻ ഇതു വഴി കഴിയും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഗുണനിലവാരവും കയർ കോമ്പോസിറ്റ് ബോർഡുകൾക്ക് ഉള്ളതിനാൽ ഇത് ഉപയോഗിച്ച് ഏത് രീതിയിലുള്ള ഫർണിച്ചറുകളും ഉത്പാദിപ്പിക്കുവാൻ സാധിക്കും.

ഫാക്ടറി നിലവിൽ വരുന്നതോടെ കയർ മേഖലയിൽ പുതിയ തൊഴിൽ സാധ്യതകൾ കൂടുതൽ തുറന്ന് കിട്ടുo. ഒപ്പം തൊഴിലാളികളുടെ വേതനവും വർദ്ധിക്കുമെന്ന് കരുതുന്നു.