സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ അക്കൗണ്ടന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 27,550 രൂപയാണ് വേതനം. ബി.കോമും ടാലിയും കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
സർക്കാർ ഓഫീസുകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ബയോഡേറ്റ സഹിതമുളള അപേക്ഷ 15നകം അഡ്മിനിസ്‌ട്രേറ്റർ, സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോപ്ലക്‌സ്, നാലാംനില, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2334262. ഇ മെയിൽ: seacseiaakerala@gmail.com.