ജില്ലയില്‍  214 പേര്‍ രോഗമുക്തരായി
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 164 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
വ്യാഴാഴ്ച രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1)അടൂര്‍ മുനിസിപ്പാലിറ്റി-14
(അടൂര്‍, ആനന്ദപ്പളളി,)
2)പന്തളം  മുനിസിപ്പാലിറ്റി -11
(മുടിയൂര്‍കോണം, തോന്നല്ലൂര്‍, മങ്ങാരം, പന്തളം)
3)പത്തനംതിട്ട മുനിസിപ്പാലിറ്റി- 10
(കുമ്പഴ, ആനപ്പാറ, വലഞ്ചുഴി, പത്തനംതിട്ട
ചുരുളിക്കോട്)
4)തിരുവല്ല  മുനിസിപ്പാലിറ്റി-18
(തിരുമൂലപുരം, തുകലശ്ശേരി, തിരുവല്ല)
5)ആനിക്കാട് ഗ്രാമപഞ്ചായത്ത്- 2
6)ആറന്മുള ഗ്രാമപഞ്ചായത്ത് -5
(നീര്‍വിളാകം, കിടങ്ങന്നൂര്‍, ആറന്മുള)
7)അരുവാപുലം ഗ്രാമപഞ്ചായത്ത് – 3
(കല്ലേലി, മുതുപേഴുങ്കല്‍, അരുവാപുലം)
8)അയിരൂര്‍ ഗ്രാമപഞ്ചായത്ത്-1
9)-ചെറുകോല്‍ ഗ്രാമപഞ്ചായത്ത്-1
10)ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് -3
11)ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്-1
12)ഏറത്ത് ഗ്രാമപഞ്ചായത്ത്-12
(ഏറത്ത്, മണക്കാല, വയല, വടക്കടുത്തുകാവ്,
ചൂരക്കോട്)
13)ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്-8
(വളളംകുളം)
14)ഏഴംകുളം ഗ്രാമപഞ്ചായത്ത്-14
(ഏനാത്ത്, പറക്കോട്)
15)കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് -1
16)കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്-3
17)കവിയൂര്‍ ഗ്രാമപഞ്ചായത്ത്-2
18)കൊടുമണ്‍ ഗ്രാമപഞ്ചായത്ത് -7
(കൊടുമണ്‍, ചന്ദനപ്പളളി)
19)കോയിപ്രം ഗ്രാമപഞ്ചായത്ത്-6
(കുമ്പനാട്, പുല്ലാട്, കോയിപ്രം)
20)കോന്നി ഗ്രാമപഞ്ചായത്ത്-9
(കോന്നി, പെരിഞൊട്ടയ്ക്കല്‍, മങ്ങാരം, പയ്യനാമണ്‍
അട്ടച്ചാക്കല്‍)
21)കുളനട ഗ്രാമപഞ്ചായത്ത്-5
(കുളനട, തുമ്പമണ്‍ താഴം)
22)കുന്നന്താനം ഗ്രാമപഞ്ചായത്ത്-1
23)കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് -6
(കുറ്റൂര്‍)
24)മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്- 1
25)മല്ലപ്പളളി ഗ്രാമപഞ്ചായത്ത്- 3
26)മെഴുവേലി ഗ്രാമപഞ്ചായത്ത് – 2
27)നാറാണംമൂഴി ഗ്രാമപഞ്ചായത്ത്- 2
28)നാരങ്ങാനം  ഗ്രാമപഞ്ചായത്ത്-2
29)നിരണം  ഗ്രാമപഞ്ചായത്ത്-2
30)ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്-1
31)പളളിക്കല്‍ ഗ്രാമപഞ്ചായത്ത് -13
(പെരിങ്ങനാട്, പയ്യനല്ലൂര്‍, പാറക്കൂട്ടം, അമ്മകണ്ടകര
ചെറുപുഞ്ച, പളളിക്കല്‍)
32)പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത്-4
(മല്ലിക, പെരുമ്പുളിയ്ക്കല്‍, പന്തളം-തെക്കേകര)
33) പ്രമാടം ഗ്രാമപഞ്ചായത്ത്-3
34) റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത്-8
(റാന്നി-അങ്ങാടി, നെല്ലിയ്ക്കാമണ്‍)
35)റാന്നി ഗ്രാമപഞ്ചായത്ത്- 1
36)റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്-3
37)റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്-10
(റാന്നി-പെരുനാട്)
38)സീതത്തോട് ഗ്രാമപഞ്ചായത്ത്-1
39)തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്- 2
40)വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്-11
(വടശ്ശേരിക്കര, കുമ്പളാംപൊയ്ക)
41)വളളിക്കോട്  ഗ്രാമപഞ്ചായത്ത്-5
(വളളിക്കോട്, വാഴമുട്ടം, കൈപ്പട്ടൂര്‍)
42)വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് -1
43)മറ്റ് ജില്ലക്കാര്‍-5
ജില്ലയില്‍ ഇതുവരെ ആകെ 8072 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5730 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)27.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (64) 30.09.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു. പ്രമേഹം, ഹൃദയസമബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു. 2)18.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ചാലാപ്പളളി സ്വദേശി (82) 01.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു. രക്താതി സമ്മര്‍ദ്ദം, പ്രമേഹം, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 49 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ വ്യാഴാഴ്ച 214 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6022 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1998 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1918 പേര്‍ ജില്ലയിലും, 80 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 199 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 114 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 66 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 63 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 206 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 70 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 47 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 40 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 99 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 788 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 106 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1798 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ജില്ലയില്‍ 14078 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2324 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3373 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാഴാഴ്ച എത്തിയ 186 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19775 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത്-ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 75498-963-76461
2,ട്രൂനാറ്റ് പരിശോധന-2257-24-2281
3,സി.ബി.നാറ്റ് പരിശോധന- 68-3-71
4,റാപ്പിഡ് ആന്റിജന്‍ പരിശോധന-40396-1358-41754
5, റാപ്പിഡ് ആന്റിബോഡി പരിശോധന-485- 0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-118704-2348-121052
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 953 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് മേഖലയിലും, സ്വകാര്യ ലാബുകളിലുമായി വ്യാഴാഴ്ച ആകെ 3301 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1703 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.34 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1881 കോളുകള്‍ നടത്തുകയും, 7 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.