എറണാകുളം: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമായി പറവൂരിൽ ഫ്ലൈയിംഗ് സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. ആലങ്ങാട് പ്രവർത്തിക്കുന്ന വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 20 വ്യാപാര സ്ഥാപന ഉടമകളിൽ നിന്ന് 500 രൂപ വീതം പിഴ ഈടാക്കി.

ഇൻസിഡൻ്റ് കമാൻ്ററായ പറവൂർ തഹസിൽദാർ (ഭൂരേഖ) അംബ്രോസ്, ബിനാനിപുരം സബ് ഇൻസ്പെക്ടർ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.