ഒക്ടോബർ 2 മുതൽ ഒക്ടോബർ 8 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരണയിൽ കുറഞ്ഞ മഴ (Below Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു.

ഒക്ടോബർ 9 മുതൽ ഒക്ടോബർ 15 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണ മഴയാണ് (Below Normal Rainfall) ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ന്യൂനമർദ രൂപീകരണ സാധ്യത – ചില കാലാവസ്ഥ മോഡലുകൾ രണ്ടാം ആഴ്ചയിൽ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കുന്നതായി കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നുണ്ട്. ഈ ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റ് (Cyclone) ആയി മാറാനുള്ള നേരിയ സാധ്യതയും (Low Probability) കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്.

2020 തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ (ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 9% കൂടുതലാണ്.

KSEOC_ KSDMA_IMD
പുറപ്പടുവിച്ച സമയം 02/10/2020 5 pm