എറണാകുളം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തട്ടേക്കാട് ഗവണ്മെന്റ്. യു. പി സ്കൂളിലെ നവീകരിച്ച മൂന്ന് ഹൈ ടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറൻസിലൂടെ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ക്ലാസ്സ്‌മുറികളുടെ നിർമാണം നടത്തിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 9 ക്ലാസ്മുറികൾ ആണ് സ്കൂളിൽ ആകെ നിർമിച്ചിട്ടുള്ളത്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു അധ്യക്ഷത വഹിച്ചു. എം. എൽ. എ ആന്റണി ജോൺ ശിലാഫലകം അനാച്ഛാദനം ചെയ്തു. വിദ്യാഭാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, എ. ഇ. ഒ പി. എൻ അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജെ. ജോർജ്, പഞ്ചായത്തഗം പി. പി ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല കൃഷ്ണൻകുട്ടി, ബി. പി. ഒ. ടി ജ്യോതീഷ്, ഹെഡ് മാസ്റ്റർ എം. ഡി ബാബു തുടങ്ങിയവർ പങ്കെടുത്തു.